Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Egional Team Announced

America

കെഎ​ച്ച്എ​ൻഎ ഫ്ലോ​റി​ഡ റീ​ജണ​ൽ ടീം ​പ്ര​ഖ്യാ​പി​ച്ചു

ഫ്ലോ​റി​ഡ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ Kerala Hindus of North America (KHNA), സൗ​ത്ത്ഈ​സ്റ്റ് റീ​ജി​യ​ണി​ലെ ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ പു​തി​യ നേ​തൃ​നി​ര​യെ പ്ര​ഖ്യാ​പി​ച്ചു. പ്ര​ദീ​പ് ബി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​പു​ല​മാ​യ ടീ​മി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റീ​ജണ​ൽ വൈ​സ് പ്ര​സി​ഡ​​യി ചു​മ​ത​ല​യേ​റ്റ പ്ര​ദീ​പ് ബി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, ഫ്ലോ​റി​ഡ റീ​ജണ​ൽ ചെ​യ​റാ​യി ഡോ. ​ശ്രീ​കു​മാ​ർ ചെ​ല്ല​പ്പ​നും, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ഭി​ജി​ത്ത് പ​ഴേ​ട​ത്തും, ജോ​യിന്‍റ് സെ​ക്ര​ട്ട​റി​യാ​യി ന​ന്ദ​കു​മാ​ർ ച​ക്കി​ങ്ങ​ലും ചു​മ​ത​ല​ക​ൾ ഏ​റ്റെ​ടു​ത്തു. കെഎ​ച്ച്​എ​ൻഎ നാ​ഷ​ണ​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ അം​ഗ​ങ്ങ​ളാ​യ അ​ന​ഘ വാ​ര്യ​ർ, ഗോ​പ​ൻ നാ​യ​ർ, സു​ജി​ത് കു​മാ​ർ അ​ച്യു​ത​ൻ എ​ന്നി​വ​രും ടീ​മി​ന്‍റെ ഭാ​ഗ​മാ​ണ്. ഈ ​മേ​ഖ​ല​യി​ലെ ഗ​ഒ​ച​അ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​വി​ധ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക ചെ​യ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​നു​രാ​ധ മ​നോ​ജ് വു​മ​ൺ​സ് ഫോ​റം ചെ​യ​റാ​യും, ജ​ഗ​തി നാ​യ​ർ ക​ൾ​ച്ച​റ​ൽ ചെ​യ​റാ​യും, രാ​ജ് കു​മാ​ർ സ്പി​രി​ച്വ​ൽ & സീ​നി​യേ​ഴ്സ് ചെ​യ​റാ​യും, വി​ജ​യ് കു​മാ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ചെ​യ​റാ​യും, അ​ഭി​ലാ​ഷ് ശ​ശി​ധ​ര​ൻ സ്പോ​ർ​ട്സ് & യു​വ ചെ​യ​റാ​യും, അ​രു​ൺ ഭാ​സ്ക​ർ ഐ​ടി ചെ​യ​റാ​യും, അ​ഷീ​ദ് വാ​സു​ദേ​വ​ൻ സേ​വ ഹാ​ൻ​ഡ്സ് ചെ​യ​റാ​യും, ര​ഞ്ജു നാ​യ​ർ ഫി​നാ​ൻ​സ് & ഇ​ക്ക​ണോ​മി​ക്സ് ചെ​യ​റാ​യും, സ​ച്ചി​ൻ നാ​യ​ർ സ്പോ​ർ​ട്സ് & യു​വ കോ​ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ക്കും. ക​ൾ​ച്ച​റ​ൽ വൈ​സ് ചെ​യ​റാ​യി അ​ഞ്ജ​ന കൃ​ഷ്ണ​നും, വു​മ​ൺ​സ് ഫോ​റം വൈ​സ് ചെ​യ​ർ & സെ​ക്ര​ട്ട​റി​യാ​യി വാ​ണി സു​ധീ​ഷും, വു​മ​ൺ​സ് ഫോ​റം ജോ​യി​ന്റ് സെ​ക്ര​ട്ട​റി​യാ​യി സ​ന്ധ്യ പ​ത്മ​കു​മാ​റും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന് ഇ​ക്കു​റി ശ​ക്ത​മാ​യ നേ​തൃ​ത്വ​മാ​ണു​ള്ള​ത്. ദേ​വി​ക വി​കാ​സ് യൂ​ത്ത് ചെ​യ​ർ​പേ​ഴ്സ​ണാ​യും, ദ​ർ​ശ​ന വി​കാ​സ് യൂ​ത്ത് സെ​ക്ര​ട്ട​റി​യാ​യും, സ​നി​ക പി​ള്ള യൂ​ത്ത് ട്ര​ഷ​റ​റും സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ​റു​മാ​യും, ഹി​മ​ഗം​ഗ വി​നോ​ദ് നാ​യ​ർ, മാ​ധ​വ് സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​ർ യൂ​ത്ത് കോ​സെ​ക്ര​ട്ട​റി​മാ​രാ​യും, ഹ​രി കോ​പ്പ​ള്ളി​ൽ, തു​ഷാ​ര വി​നോ​ദ് നാ​യ​ർ, സി​ദ്ധാ​ർ​ഥ് നാ​യ​ർ എ​ന്നി​വ​ർ യൂ​ത്ത് കോ​ചെ​യ​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കും.

KHNA പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സ​ഞ്ജീ​വ്കു​മാ​ർ കെ.​വി., ജോ​യിന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ പു​തി​യ ഫ്ലോ​റി​ഡ റീ​ജണ​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്നു.

ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഏ​കോ​പി​പ്പി​ക്കാ​നും സാം​സ്കാ​രി​ക​വും ആ​ത്മീ​യ​വു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും പു​തി​യ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യു​മെ​ന്ന് KHNA പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കെ.​എ​ച്ച്​എ​ൻഎ ഗ്ലോ​ബ​ൽ ക​ൺ​വൻ​ഷ​ൻ 2027 ന​വം​ബ​ർ 25 മു​ത​ൽ 28 വ​രെ ഒ​ർ​ലാ​ണ്ടോ​യി​ൽ ന​ട​ക്കും.

Latest News

Corehub Up